നിപയെ അതിജീവിച്ച രണ്ട് പേര്‍ ഉടന്‍ ആശുപത്രി വിടും; ഇരുവരെയും മന്ത്രി സന്ദര്‍ശിച്ചു
നിപ പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അജന്യയും യുബീഷും പ്രത്യേക വസ്ത്രം ധരിച്ചവരെ മാത്രമാണ് കാണുന്നത്. ഇന്നാണ് ഇരുവര്‍ക്കും പൂര്‍ണ ആശ്വാസം ലഭിച്ചത്. മാസ്ക് പോലും ധരിക്കാതെ മന്ത്രിയും സംഘവും മുന്നില്‍ നില്‍ക്കുന്നു
നിപ ബാധിച്ച് രോഗം പൂര്‍ണമായും ഭേദമായ അജന്യയെയും യുബീഷിനെയും ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. മാസ്ക് പോലും ധരിക്കാതെയാണ് ആരോഗ്യമന്ത്രിയും സംഘവും ഇരുവരെയും സന്ദര്‍ശിച്ചത്. ഇരുവരും അടുത്ത ദിവസം ആശുപത്രി വിടും.
നിപ പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ നഴ്സിങ് വിദ്യാര്‍ഥിയായ അജന്യയും യുബീഷും പ്രത്യേക വസ്ത്രം ധരിച്ചവരെ മാത്രമാണ് കാണുന്നത്. രോഗം പൂര്‍ണമായും മാറിയെങ്കിലും ഇന്നാണ് ഇരുവര്‍ക്കും പൂര്‍ണ ആശ്വാസം ലഭിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിതയും പ്രദീപ് കുമാര്‍ എംഎല്‍എയും ജില്ലകലക്ടറും ഉള്‍പ്പെടെയുള്ളവര്‍ ഒരു മാസ്ക് പോലും ധരിക്കാതെ മുന്നില്‍ നില്‍ക്കുന്നു. ഇതുതനെ ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നാളെ അജന്യയെയും 14ആം തിയ്യതി യുബീഷിനെയും ഡിസ്ചാര്‍ജ് ചെയ്യും.
ആശുപത്രി വിട്ടാലും കുറച്ച് ദിവസം കൂടി വീട്ടില്‍ വിശ്രമിക്കണം. ഇവരുടെ മുഴുവന്‍ ആരോഗ്യ കാര്യങ്ങളും അതതു സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിക്കും.