മൊഞ്ചത്തിയായി കോഴിക്കോട് സൗത്ത് ബീച്ച്
തെക്കേ കടല്‍പാലത്തിനരികില്‍ നിന്ന് 800 മീറ്ററോളം നീളത്തിലാണ് നവീകരിച്ച ബീച്ചുള്ളത്. 3.85 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ഭിന്ന ശേഷിക്കാര്‍ക്കെത്താനായി റാമ്പുമുണ്ട്...
കോഴിക്കോട്ടെ മാലിന്യങ്ങളെല്ലാം കൊണ്ടു വന്ന് തള്ളിയിരുന്ന ഒരു കടല്‍ തീരമായിരുന്നു കോഴിക്കോട് സൗത്ത് ബീച്ച്. ആ ബീച്ചിന്റെ പുതിയ മുഖം ആരെയും ആകര്‍ഷിക്കും. സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കി നാളെ ഉദ്ഘാടനം ചെയ്യുന്ന സൗത്ത് ബീച്ച് അവസാനവട്ട മിനുക്കു പണികളിലാണ്.
തകര്‍ന്ന കടല്‍പാലത്തിലേക്ക് കണ്ണും നട്ടിരിക്കാന്‍ മനോഹരമായൊരുക്കിയ ഇരിപ്പിടങ്ങള്‍. ഈന്തപ്പനകള്‍ക്ക് താഴെ കെട്ടിയുണ്ടാക്കിയ ചുറ്റുമതിലുകള്‍. കടലിലേക്ക് ഇക്കിയുണ്ടാക്കിയ നാല് വ്യൂ പോയിന്റുകള്‍. കെട്ടിലും മട്ടിലുമെല്ലാം വിദേശരാജ്യത്തെ കടല്‍തീരം പോലെ.
കടലിലേക്ക് ഇറങ്ങാനായി പടവുകളും, വെയിലേല്‍ക്കാതെ ഇരിക്കാന്‍ ഷെല്‍ട്ടറുകളും ഒരുക്കിയിട്ടുണ്ട്. മിനി ഹൈമാസ്റ്റ് വിളക്കുകള്‍ക്കൊപ്പം അലങ്കാരവിളക്കുകളും വെളിച്ചം വിതറും. 3.85 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ഭിന്ന ശേഷിക്കാര്‍ക്കെത്താനായി റാമ്പുമുണ്ട്. തെക്കേ കടല്‍പാലത്തിനരികില്‍ നിന്ന് 800 മീറ്ററോളം നീളത്തിലാണ് നവീകരിച്ച ബീച്ചുള്ളത്.