ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജൂലൈ 23 ന് ജലന്ധറിലെ സഭാ ആസ്ഥാനത്തെത്തും

ഫോണ്‍ സംഭാഷണം പുറത്ത് വന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാളില്‍ നിന്നും കന്യാസ്ത്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തും. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നത്.

Update: 2018-07-20 04:22 GMT
Advertising

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജൂലൈ 23ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ജലന്ധറിലെ സഭാ ആസ്ഥാനത്ത് നേരിട്ടെത്തിയാകും ചോദ്യം ചെയ്യല്‍. അതേസമയം ഫോണ്‍ സംഭാഷണം പുറത്ത് വന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാളില്‍ നിന്നും കന്യാസ്ത്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും.

കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് അന്വേഷണ സംഘം ബിഷപ്പനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. 23ന് ചോദ്യം ചെയ്യാന്‍ എത്തുമെന്ന് അന്വേഷണ സംഘം ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്. ജലന്ധറിലെ സഭാ ആസ്ഥാനത്ത് നേരിട്ട് എത്തിയാകും ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിന് മുന്‍പായി നിര്‍ണ്ണായക സാക്ഷികളാകാന്‍ സാധ്യതയുള്ള രണ്ട് പേരുടെ മൊഴികൂടി അന്വേഷണ സംഘം ശേഖരിക്കും. സഭ വിട്ട രണ്ട് കന്യാസ്ത്രീകളാണ് ഇവര്‍. ബാംഗ്ലൂരിലും ഡല്‍ഹിയിലുമാണ് ഇവരുള്ളത്.

Full View

അതേസമയം ഫോണ്‍ സംഭാഷണം പുറത്ത് വന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാളില്‍ നിന്നും കന്യാസ്ത്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തും. നേരത്തെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രേഖാമൂലവും ഫോണ്‍ മുഖേനയും പരാതി അറിയിച്ചിട്ടും ഇത് മറച്ച് വെച്ചാണ് പൊലീസിന് കര്‍ദ്ദിനാള്‍ മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

Tags:    

Similar News