കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് നിര്‍ദേശം നല്‍കിയത്

Update: 2018-07-28 09:10 GMT
Advertising

കണ്ണൂര്‍ കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പദ്ധതിയുടെ ത്രീ ഡി അലൈന്റ്മെന്റ് വിജ്ഞാപനവും മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു.

കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. പദ്ധതിയുടെ ത്രീഡി അലൈന്‍മെന്റ് വിജ്ഞാപനവും താത്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

Full View

അലൈൻമെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബൈപ്പാസിന് എതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുമായി അടുത്തമാസമാദ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തും. ഇതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ. അതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്ത് എത്തി. കണ്ണൂര്‍ കീഴാറ്റൂരില്‍ കൃഷിഭൂമിയിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തെ വയല്‍ക്കിളികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

Tags:    

Similar News