പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണം; മീശയ്ക്കെതിരെ സുപ്രിം കോടതിയില്‍ ഹരജി
ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ഡല്‍ഹി മലയാളിയായ രാധാകൃഷ്ണൻ എന്നയാൾ ആണ് ഹരജി സമർപ്പിച്ചത്
എസ്.ഹരീഷിന്റെ നോവൽ മീശയ്ക്ക് എതിരെ സുപ്രിം കോടതിയിൽ പൊതു താത്പര്യ ഹരജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ഡല്‍ഹി മലയാളിയായ രാധാകൃഷ്ണൻ എന്നയാൾ ആണ് ഹരജി സമർപ്പിച്ചത്.
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ മീശ പിന്‍വലിച്ചത്. നോവലിന്റെ രണ്ടാം ലക്കത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. ക്ഷേത്രവിശ്വാസികളായ ഹിന്ദുസ്ത്രീകളെ അപമാനിക്കുന്നതാണ് എഴുത്തുകാരന്റെ പരാമര്‍ശങ്ങളെന്ന് ആരോപിച്ച് നോവലിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അക്രമമുണ്ടായി. തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം നടക്കുന്ന അപമാനത്തെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് എസ്. ഹരീഷ് അറിയിക്കുകയായിരുന്നു. മീശ പുസ്തക രൂപത്തില്‍ പുറത്തിറക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചിരുന്നു.