തിരുവനന്തപുരത്ത് വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു
പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്
Update: 2018-08-10 04:22 GMT
തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയില്‍ വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.
വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞതിനൊപ്പം സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടരുകയാണ്.