താമരശ്ശേരി ചുരത്തിന് ഭീഷണിയായി നിയമം ലംഘിച്ചുള്ള കെട്ടിട നിര്‍മ്മാണം

അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ഏത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നിരിക്കെ അതൊന്നും നടത്താറില്ല.

Update: 2018-08-11 11:34 GMT
Advertising

താമരശ്ശേരി ചുരം ഇന്ന് നേരിടുന്ന ഏററവും വലിയ ഭീഷണിയാണ് നിയമം ലംഘിച്ച് നടത്തുന്ന കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഇന്നലെ ചുരം രണ്ടാം വളവിലെ റോഡിന് വിള്ളല്‍ വീണതിന്‍റെ പ്രധാന കാരണം ഇവിടെ കെട്ടിപൊക്കിയ ബഹുനില കെട്ടിടമാണ്. അതീവ പരിസ്ഥിതി ലോല പ്രദേശമായ ചുരത്തിലെ ഏത് നിര്‍മ്മാണ പ്രവൃത്തികളും ചുരത്തിനെ ബാധിക്കുമെന്നിരിക്കെ അതൊന്നും വകവെയ്ക്കാതെയാണ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നത്.

Full View

താമരശ്ശേരി ചുരത്തിലേക്ക് കയറുമ്പോള്‍ മുതല്‍ ലക്കിടിവരെ ചുരത്തിന്‍റെ വശങ്ങളിലായി കാണാം ബഹുനിലകെട്ടിടങ്ങള്‍. പണിതീര്‍ന്നവയും പണിതുയര്‍ത്തുന്നവയും. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ഏത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നിരിക്കെ അതൊന്നും നടത്താറില്ല. ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിന്റെയും സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്‍റെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Full View

താമരശ്ശേരി ചുരം സന്ദര്‍ശിച്ച മുല്ലക്കര രത്നാകരന്‍ അദ്ധ്യക്ഷനായ നിയമസഭ പരിസ്ഥിതി കമ്മിറ്റിയും ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്കെല്ലാം ലൈസന്‍സ് നല്‍കി ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഭരണ സംവിധാനമാണ്.

Tags:    

Similar News