മരിച്ചിട്ട് മൂന്നു ദിവസം മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളില്‍, പ്രതിഷേധവുമായി യുവാവ്

മൂന്ന് ദിവസമായി ഇവരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അധികൃതരുടേയോ രക്ഷാപ്രവര്‍ത്തകരുടേയോ സഹായം ലഭിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു.

Update: 2018-08-19 07:36 GMT
മരിച്ചിട്ട് മൂന്നു ദിവസം മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളില്‍, പ്രതിഷേധവുമായി യുവാവ്
AddThis Website Tools
Advertising

എറണാകുളം പറവൂര്‍ കുത്തിയതോട് പ്രളയത്തില്‍ നിന്നും രക്ഷപ്പെടാന്‍ പള്ളിയുടെ പഴയകെട്ടിടത്തിലേക്ക് കയറി ആറ് പേര്‍ കെട്ടിടം ഇടിഞ്ഞ് കൊല്ലപ്പെട്ടെന്ന് യുവാവ് ഫേസ്ബുക്ക് വീഡിയോയില്‍. മൂന്ന് ദിവസമായി ഇവരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അധികൃതരുടേയോ രക്ഷാപ്രവര്‍ത്തകരുടേയോ സഹായം ലഭിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു.

ഇവിടെ മരിച്ച ആറുപേരില്‍ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് മാറ്റാന്‍ കഴിഞ്ഞത്. 500ഓളം പേര്‍ അടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് തന്നെ വെള്ളത്തിലായിട്ടും രാഷ്ട്രീയക്കാരുടേയോ സേനയുടേയോ സഹായം ലഭിച്ചില്ല. സമീപത്തുകൂടെ നാവികസേനയുടെ ബോട്ട് പോയെങ്കിലും സഹായം ലഭിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു. ക്യാമ്പിലെത്തിയവരെ രക്ഷിക്കാനെത്തിയവരോട് യുവാവ് രോക്ഷാകുലനാകുന്നതും വീഡിയോയില്‍ കാണാം.

Dhs video from kuthiyathode parish....just do something if u can....just help us.....

Posted by Aroon Joz on Saturday, August 18, 2018
Tags:    

Similar News