മലവെള്ളം വരാൻ സാധ്യത: കുന്തിപ്പുഴ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

ഇന്നലെ വൈകുന്നേരം നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്ന സമയത്താണ് മലവെള്ളം കയറിയത്. പുതുതായി രൂപപ്പെട്ട തീരം മുഴുവനായി വെള്ളത്തിൽ മുങ്ങി. ഏറെ പണിപ്പെട്ടാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

Update: 2018-08-31 02:52 GMT
മലവെള്ളം വരാൻ സാധ്യത: കുന്തിപ്പുഴ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്
AddThis Website Tools
Advertising

മണ്ണാർക്കാട് തത്തേങ്ങലം കുന്തിപുഴയിലെത്തുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് .ഏതു സമയവും മലവെള്ളം വരാൻ സാധ്യതയുണ്ട്. ഇന്നലെ വൈകുന്നേരം നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്ന സമയത്താണ് മലവെള്ളം കയറിയത്. പുതുതായി രൂപപ്പെട്ട തീരം മുഴുവനായി വെള്ളത്തിൽ മുങ്ങി. ഏറെ പണിപ്പെട്ടാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

Full View

കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടലിലാണ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചത്. തത്തേങ്ങലത്ത് കുന്തിപ്പുഴയിൽ പുതിയ തീരം രൂപപെട്ടു. തത്തേങ്ങലം ബീച്ചെന്ന പേരിൽ അറിയപെടുന്ന ഇങ്ങോട്ട് നിരവധി സഞ്ചാരികളാണ് എത്തുന്നത്. സൈലന്റ് വാലിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വൻതോതിൽ മണൽ അടിഞ്ഞ് കൂടി പ്രത്യേക മണൽ തീരവും രൂപപെട്ടു. നേരത്തെ പുഴ ഒഴുകിയ സ്ഥലത്താണ് തീരം രൂപപെട്ടത്.

വിവിധ സ്ഥലങ്ങളിൽ ഉരുളൻ കല്ലുകൾ അടിഞ്ഞ് കൂടിയ മനോഹര കാഴ്ച കാണാനും, കുളിക്കാനുമായി നിരവധി പേരാണ് ഇങ്ങോട്ട് എത്തുന്നത്. കച്ചവടക്കാരും, ടൂറിസ്റ്റുകളുമായി ഒരു ബീച്ചിന്റെ പ്രതീതി തന്നെയാണ് ഇവിടെ ഉള്ളത്. സമീപത്തെ നിരവധി പേരുടെ കൃഷിയിടങ്ങളിലൂടെയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്.

Tags:    

Similar News