സംസ്ഥാന സ്കൂൾ കലോൽസവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി

എല്ലാ മേളകളിലും ഉത്ഘാടന സമാപന പരിപാടികൾ ഉണ്ടാവില്ല. എല്‍ പി, യുപി സ്കൂളുകളിലെ കലോത്സവം സ്കൂള്‍ തലത്തില്‍ മാത്രമായിരിക്കും നടക്കുക. കുട്ടികളുടെ സർഗശേഷിക്ക് അവസരം നൽകി ചെലവുകൾ പരമാവധി കുറക്കും

Update: 2018-09-17 07:48 GMT
സംസ്ഥാന സ്കൂൾ കലോൽസവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി
AddThis Website Tools
Advertising

സംസ്ഥാന സ്കൂൾ കലോൽസവം ഡിസംബറിൽ ആലപ്പുഴയിൽതന്നെ നടത്തുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. കായികോത്സവവും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. എല്ലാ മേളകളിലും ഉത്ഘാടന സമാപന പരിപാടികൾ ഉണ്ടാവില്ല. എല്‍ പി, യുപി സ്കൂളുകളിലെ കലോത്സവം സ്കൂള്‍ തലത്തില്‍ മാത്രമായിരിക്കും നടക്കുക. കുട്ടികളുടെ സർഗശേഷിക്ക് അവസരം നൽകി ചെലവുകൾ പരമാവധി കുറക്കും.

വിശദമായ തീരുമാനം നാളെ നടക്കുന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മാന്വൽ പരിഷ്കരണ സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ്.

Full View
Tags:    

Similar News