ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവം; ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു
സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബഹ്റക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
Update: 2018-10-17 13:01 GMT


ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്റെ ഇടപെടല്‍. സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബഹ്റക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.