നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രിം കോടതി റദ്ദാക്കി

തൊടുപുഴ അൽ അസ്ഹർ, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ് എന്നീ മെഡിക്കൽ കോളേജുകളിലെ 150 വീതം എം.ബി.ബി.എസ് സീറ്റുകളിലേക്കും വർക്കല ആർ.എസ് കോളേജിലെ100 സീറ്റുകളിലേക്കും നടന്ന പ്രവേശനത്തിലാണ് സുപ്രിം കോടതി.

Update: 2018-10-29 05:32 GMT
Advertising

നാല് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. നേരത്തെ പ്രവേശനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണാക വിധി.

തൊടുപുഴ അൽ അസ്ഹർ, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ് എന്നീ മെഡിക്കൽ കോളേജുകളിലെ 150 വീതം എം.ബി.ബി.എസ് സീറ്റുകളിലേക്കും വർക്കല ആർ.എസ് കോളേജിലെ100 സീറ്റുകളിലേക്കും നടന്ന പ്രവേശനത്തിലാണ് സുപ്രിം കോടതി. മാനദണ്ഡം ലംഘിച്ചതാണ് ഈ വർഷത്തെ പ്രവേശന അനുമതി നിഷേധിച്ചതിന് കാരണമെന്ന് മെഡിക്കൽ കൗൺസില്‍ പറഞ്ഞിരുന്നു. അതിനാൽ പ്രവേശനാനുമതി നൽകിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാട് ഉണ്ടാകണമെന്ന് സംസ്ഥാന സർക്കാരും കോളേജ് മാനേജ്മെന്റുകളും വാദിച്ചിരുന്നു. വിദ്യാർത്ഥികൾ പുറത്തു പോകേണ്ടി വരുമെന്ന പ്രതികരണം വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അരുൺ മിശ്രയും നടത്തിയിരുന്നു. നേരത്തെ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മാനേജ്മെന്റുകള്‍ക്ക് വന്‍ തിരിച്ചടിയാണ് വിധി. മെഡിക്കല്‍ കൌണ്‍സിലിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു സുപ്രീം കോടതി. ഈ നാല് കോളജുകളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെയാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് മെഡിക്കല്‍ കൌണ്‍സില്‍ കോടതിയില്‍ വാദിച്ചു. അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ നിരവധി തവണ മാനേജ്മെന്റുകള്‍ക്ക് കൌണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടുവെന്നും കൌണ്‍സില്‍ വാദിച്ചു.

പലതവണ ഈ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുപോകേണ്ടിവരുമെന്ന നിരീക്ഷണം ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

Full View

കണ്ണൂർ,കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 അധ്യയന വർഷം പഠനമാരംഭിച്ച 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും കഴിഞ്ഞ മാസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ക്രമവിരുദ്ധമെന്ന് കണ്ടെത്തി ഈ വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്ന് അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചുള്ള നീക്കം എന്നായിരുന്നു സർക്കാർ വാദം. ഇത് സുപ്രീം കോടതി മുഖവിലക്കെടുത്തില്ല. ഓർഡിനൻസ് ഭരണ ഘടന വിരുദ്ധമാണ്. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വിധിക്കുകയും ഓര്‍ഡിനന്‍സ് റദ്ദാക്കുകയുമായിരുന്നു. നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം കൂടി സുപ്രീം കോടതി റദ്ദാക്കിയതോടെ സ്വാശ്രയ മെഡിക്കല്‍ രംഗത്ത് വന്‍ തിരിച്ചടിയാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.

Full View

ये भी पà¥�ें- ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

ये भी पà¥�ें- കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്: സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രിംകോടതി വിധി

Tags:    

Similar News