യുവാവിന്റെ മരണം: പ്രതിയായ ഡി.വൈ.എസ്.പിക്കെതിരെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി എടുത്തില്ല

ഈ വര്‍ഷം ഏപ്രിലില്‍ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Update: 2018-11-07 10:38 GMT
Advertising

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഡിജി.പി നടപടി എടുത്തില്ല. ഹരികുമാറിനെ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജി പറഞ്ഞു. ഒരു സസ്പെൻഷനിലൊതുക്കാവുന്ന കേസല്ലെന്നും ഡിവൈ എസ് പി യെ പിരിച്ചു വിടണമെന്നും സനലിന്റെ ഭാര്യ പറഞ്ഞു.

2017ലും 18ലുമായി വിജിലൻസ് നൽകിയ റിപ്പോർട്ടിൽ ഡിവൈഎസ്പിയെ സസ്പന്റ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൻമേൽ ഡി.ജി.പി നടപടിയെടുത്തില്ല. ഇത് ഡി.വൈ.എസ്.പിയുടെ സ്വാധീനമാണ് തെളിയിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒളിവിൽ കഴിയുന്നതിനും പോലീസ് സഹായം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തെരച്ചിൽ ഊർജിതമാണെന്നും എത്രയും വേഗം ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് പറയുന്നത്. രണ്ട് സി.ഐമാരെയും ഷാഡോ പോലീസിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു.

ये भी पà¥�ें- വാക്കുതര്‍ക്കം: യുവാവിനെ ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

Full View

നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതിയായ ഡി.വൈ.എസ്പി.ക്ക് ഡിജിപിയുടെ സംരക്ഷണമെന്ന് ആക്ഷേപം. ഡി.വൈ.എസ്പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഡി.വൈ.എസ്പി ഒളിവില്‍. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം.

Tags:    

Similar News