മലയാളമണ്ണ് എങ്ങനെ പ്രളയത്തെ അതിജീവിച്ചു ? കേരളത്തെ വാഴ്ത്തി ഡിസ്കവറിയുടെ ഡോക്യുമെന്ററി

മൊത്തം 40,000 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ ഇതിനെയൊക്കെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു.

Update: 2018-11-09 14:40 GMT
Advertising

മഴയെ സ്നേഹിച്ചിരുന്ന മലയാളികള്‍ക്ക് മുന്നില്‍ മഹാപ്രളയം കുത്തിയൊലിച്ചെത്തിയതും ആ ദുരന്തത്തില്‍ നിന്ന് മലയാളമണ്ണ് ഉയര്‍ത്തെഴുന്നേറ്റതും ആരും മറന്നിട്ടില്ല. കേരളത്തെ മൊത്തമായും വിഴുങ്ങിയ ആ പ്രളയം നിരവധി പേരുടെ ജീവനെടുത്തപ്പോള്‍ വര്‍ഷങ്ങളായി സ്വരൂപിച്ച് വച്ചിരുന്ന സ്വത്തും ജീവിതോപാതിയുമൊക്കെ നഷ്ടമായത് ആയിരക്കണക്കിന് പേര്‍ക്കാണ്. നൂറു കണക്കിനാളുകള്‍ക്ക് തലചായ്ക്കാനൊരിടം എന്നത് പ്രളയം കൊണ്ടുപോകുകയും ചെയ്തു.

മൊത്തം 40,000 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ ഇതിനെയൊക്കെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. വെള്ളം അപകടകരമായ രീതിയിലേക്ക് ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാതെ മലയാളികള്‍ ഒറ്റക്കെട്ടായി ഉണര്‍ന്നു. പരസ്‍പരം സഹായഹസ്തങ്ങള്‍ വിരിച്ചു. ഒരു ജനതയുടെ ഒരുമയായിരുന്നു ആ ദുരന്തത്തെ തോല്‍പ്പിച്ചത്. ഈ ഒരുമ കണ്ട് ലോകം ഒന്നടങ്കം കേരളത്തെ വാഴ്‍ത്തി. ഇപ്പോഴിതാ, ദുരന്തം വഹിച്ചുകൊണ്ടുവന്ന പ്രളയത്തെയും അതിനെ ഒത്തൊരുമയോടെ അതിജീവിച്ച മലയാളമണ്ണിനെയും വാനോളം വാഴ്‍ത്തി ഡോക്യുമെന്ററിയാക്കിയിരിക്കുകയാണ് ഡിസ്കവറി ചാനല്‍. Kerala Floods: The Human Story എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ പൂര്‍ണരൂപം തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യും.

Full View
Tags:    

Similar News