ശബരിമല സ്ത്രീ പ്രവേശനം: ഹരജികള്‍ പുന:പരിശോധിക്കാനും തള്ളാനും സാധ്യത

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കേണ്ടതുണ്ടോ എന്നാണ് ജനുവരി 22ന് സുപ്രീംകോടതി തീരുമാനിക്കുക.

Update: 2018-11-13 14:01 GMT
Advertising

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കേണ്ടതുണ്ടോ എന്നാണ് ജനുവരി 22ന് സുപ്രീംകോടതി തീരുമാനിക്കുക. സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി ഇന്ന് നോട്ടീസ് അയച്ചിട്ടില്ല. സൗമ്യകേസില്‍ സംഭവിച്ചതുപോലെ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം പുന:പരിശോധന ഹരജികള്‍ തള്ളാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

പുന:പരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാം എന്ന് മാത്രമാണ് ഇന്ന് സുപ്രീംകോടതി കൈക്കൊണ്ട തീരുമാനം. ഹരജിക്കാര്‍ക്ക് ഇത് ആശ്വാസകരമാണ്. വാദം പറയാന്‍ കൂടുതല്‍ സമയം ലഭിക്കും. എന്നാല്‍ ഹരജികളിൽ ഇന്ന് സംസ്ഥാന സർക്കാർ, ദേവസ്വം ബോർഡ് തുടങ്ങിയ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കാത്തതും യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാത്തതും ശ്രദ്ധേയമാണ്.

വിധിക്ക് എതിരായ ആശങ്കകളുടെയും വിമർശനങ്ങളുടെയും സാഹചര്യത്തിൽ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ കേട്ട് തള്ളിയ സൌമ്യ കേസിന് സമാനമാണ് ഈ സാഹചര്യം. തുറന്ന കോടതിയിൽ വാദം കേട്ട് വിധി പുനഃപരിശോധിക്കാൻ ഉള്ള നടപടികളുടെ ഭാഗമായി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയോ. തുടർ നടപടികൾ നിശ്ചയിക്കുകയോ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Full View
Tags:    

Similar News