വര്‍ഗീയ വിഷം ചീറ്റാന്‍ സുരേന്ദ്രന്‍ നുണപറയുകയാണെന്ന് ദേവസ്വം മന്ത്രി
ഇരുമുടിക്കെട്ട് കെ സുരേന്ദ്രന്‍ തന്നെയാണ് താഴെയിട്ടത്. ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പരിശോധിക്കാം...
അമ്മ മരിച്ച് ഒരു വര്‍ഷം തികയും മുമ്പ് ശബരിമലയില്‍ പോയ കെ സുരേന്ദ്രന്റെ നടപടി ആചാര ലംഘനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനില്‍ കെ സുരേന്ദ്രനാണ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത്. സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം ജൂലൈയിലാണ് കെ സുരേന്ദ്രന്റെ അമ്മ മരിച്ചത്. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞ് മാത്രമാണ് വിശ്വാസികള്‍ ശബരിമലയില്‍ പോകാവൂ എന്നാണ് ആചാരം. ഇത് ലംഘിച്ചതോടെ സുരേന്ദ്രന്‍ വിശ്വാസത്തിന്റെ പേരിലല്ല ശബരിമലയില്‍ പോയതെന്ന് വ്യക്തമായതെന്ന് കടകംപള്ളി പറഞ്ഞു.
പൊലീസുകാര്‍ ക്രൂരമായി പെരുമാറിയെന്ന കെ സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌റ്റേഷനില്‍വച്ച് സുരേന്ദ്രന്‍ തന്നെയാണ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത്. പൊലീസുകാര് അത് എടുത്ത് നല്‍കുകയായണ് ഉണ്ടായത്. ഇതിന് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ ഇരുമുടികെട്ട് പൊലീസ് വലിച്ചെറിഞ്ഞുവെന്ന് ആര്‍.എസ്.എസുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ഇടയിലാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ദേവസ്വം മന്ത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രതിഷേധം. കോര്‍പ്പറേഷന്‍ വികസന സെമിനാറിനെത്തയപ്പോഴാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ഹാളില്‍ നിന്ന് നീക്കി. പട്ടം സെന്റ് മേരീസ് സ്‌കൂളിലെത്തിയപ്പോഴായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ശരണമന്ത്രങ്ങളും മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം.