കെ. സുരേന്ദ്രന് കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറണ്ട്: പത്തനംതിട്ട കോടതി ജാമ്യം നല്‍കിയാലും പുറത്തിറങ്ങാന്‍ കഴിയില്ല

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യഹരജി പരിഗണിക്കാനിരിക്കെയാണ് വാറണ്ട്.

Update: 2018-11-21 06:21 GMT
Advertising

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യഹരജി പരിഗണിക്കാനിരിക്കെയാണ് വാറണ്ട്.

പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം ലഭിച്ചാലും കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ട് വന്നതിനാല്‍ സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസുള്ളത്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    

Similar News