പമ്പയിലെ രാത്രികാല നിയന്ത്രണം നീക്കി; കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും  

ശബരിമല നട രാത്രി പതിനൊന്നു മണിക്ക് അടക്കുന്നതിനാൽ ഒൻപതു മണിക്ക് ശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല.

Update: 2018-11-22 04:20 GMT
Advertising

പമ്പയിൽ രാത്രികാല നിയന്ത്രണം പൊലീസ് നീക്കി. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്കുള്ള നിയന്ത്രണവും എടുത്തു കളഞ്ഞിട്ടുണ്ട്. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആണ് പൊലീസിന്റെ നടപടി.

Full View

ശബരിമല നട രാത്രി പതിനൊന്നു മണിക്ക് അടക്കുന്നതിനാൽ ഒൻപതു മണിക്ക് ശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല. പുലർച്ചെ രണ്ടു മണി വരെ ആയിരുന്നു നിയന്ത്രണം. എന്നാൽ ശബരിമലയിലെ നിയന്ത്രണങ്ങളെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നടപടി. ഇന്നലെ രാത്രി മുതലാണ് പോലീസ് പമ്പയിലെ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞത്.ഇതിനോടൊപ്പം നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്.

ഇനി മുതൽ രാത്രി ഒൻപതു മണിക്ക് ശേഷവും കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും. നേരത്തെ പമ്പയിൽ ഏർപ്പെടുത്തിയിരുന്ന പകൽ നിയന്ത്രണവും പൊലീസ് നീക്കിയിരുന്നു. രാവിലെ 11. 30 മുതൽ 2 മണി വരെയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണം. എന്നാൽ സുരക്ഷാ പരിശോധനകളുടെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ലെന്ന നിർദേശവും ഉന്നത ഉദ്യോഗസ്ഥർ പൊലീസിന് നൽകിയിട്ടുണ്ട്.

Tags:    

Similar News