“ജഡ്ജിമാര്‍ക്ക് തലക്ക് സുഖമില്ലെന്ന് കരുതി എല്ലാ വിധികളും നടപ്പാക്കാനാകുമോ?” പി.കെ ബഷീര്‍
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ച ജഡ്ജിമാരെ ആക്ഷേപിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ
Update: 2018-11-25 11:19 GMT
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് വിധി പ്രഖ്യാപിച്ച ജഡ്ജിമാരെ ആക്ഷേപിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ. ഏതെങ്കിലും ജഡ്ജിമാര്‍ക്ക് തലക്ക് സുഖമില്ലെന്ന് കരുതി എല്ലാ വിധികളും നടപ്പാക്കാനാകുമോയെന്ന് പി.കെ ബഷീര്‍ ചോദിച്ചു.
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ടുവരുമെന്നും പി.കെ ബഷീര്‍ പറഞ്ഞു. കാസര്‍കോട് നടന്ന മുസ്‍ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉത്ഘാടന വേദിയില്‍ വെച്ചാണ് ബഷീര്‍ ജഡ്ജിമാരെ അധിക്ഷേപിച്ചത്.