ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Update: 2018-11-28 07:46 GMT
Advertising

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളെ തകർക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഒരു മണിക്കൂർ നിർത്തിവെച്ചു.

Full View

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് ശബരിമലയിൽ സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി ന്യായീകരിച്ചത്. സുപ്രിം കോടതി വിധി നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണം നടത്താൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. ശബരിമലയിൽ ബോധപൂർവം അക്രമം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങളെ തടയാനാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. സർക്കാർ നടപടികൾക്ക് കേന്ദ്ര സർക്കാരും ഹൈക്കോടതിയും അംഗീകരിച്ചു. പൊതു സമൂഹവും പിന്തുണ നൽകി. അക്രമ സാഹചര്യം നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ പിൻവലിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഭക്തരെ ശബരിമലയിൽ നിന്നകറ്റുകയാണെന്നും ക്ഷേത്രങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമമെന്നും വി.എസ് ശിവകുമാർ ആരോപിച്ചു.

ശബരിമലയിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലാത്തത് കൊണ്ടാണ് ഹൈക്കോടതി നിരീക്ഷകരെ നിയോഗിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേള മുതൽ ശബരിമല ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളത്തിലായിരുന്നു. ഇത് അവഗണിച്ച് ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി മുന്നോട്ടു പോയി. പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന് സഭ നിർത്തിവെച്ച് സ്പീക്കർ കക്ഷി നേതാക്കളുമായി ചർച്ച നടത്തി.

Tags:    

Similar News