കെ സുധാകരന് താക്കീത്, ശശി തരൂരിനെതിരെ കേസ‌െടുത്തു

വൈ അയാം എ ഹിന്ദു എന്ന പുസ്തകത്തിന്‍റെ പേര് പോസ്റ്ററില്‍ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു.

Update: 2019-04-21 13:40 GMT
Advertising

തെര‍ഞ്ഞെടുപ്പ് പരസ്യത്തിലെ ചട്ടലംഘനത്തിന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന് താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ സുധാകരന് നോട്ടീസ് അയച്ചു. വൈ അയാം എ ഹിന്ദു എന്ന പുസ്തകത്തിന്‍റെ പേര് പോസ്റ്ററില്‍ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു.

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെ'ന്ന തലക്കെട്ടോടെ കെ സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയ പ്രചാരണ വീ‍ഡിയോ ആണ് വിവാദമായത്. പരസ്യത്തിനെതിരെ സി.പി.എമ്മും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Full View

തന്‍റെ പുസ്തകമായ വൈ അയാം എ ഹിന്ദു വിന്‍റെ പേര് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിലാണ് ശശി തരൂരിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മണ്ഡലത്തിലെ നേമത്ത് വോട്ടര്‍ പട്ടികയില്‍ തിരിമറി നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വരണാധികാരി കെ വാസുകി വ്യക്തമാക്കി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ പരാതി സംബന്ധിച്ച് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Tags:    

Similar News