‘’ഓപ്പൺ ടെന്‍ഡർ വിളിക്കാറില്ല, ഉദ്യോഗസ്ഥര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് കരാര്‍ നൽകാറുള്ളത്’’: കെല്‍ട്രോണിനെതിരെ സിസിടിവി ഡീലര്‍മാര്‍
കെൽട്രോൺ ടെന്‍ഡറുകള്‍ ഒത്തുകളിയാണെന്നും ഗാലക്സോൺ കമ്പനിക്ക് യോഗ്യതയില്ലെന്നും അക്കേസിയ പ്രതിനിധികൾ ആരോപിച്ചു.
കേരള പൊലീസിന്റെ സിംസ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനും ഗാലക്സോണിനുമെതിരെ ആരോപണവുമായി സിസിടിവി ഡീലർമാരുടെ സംഘടന അക്കേസിയ. കെൽട്രോൺ ടെന്‍ഡറുകള്‍ ഒത്തുകളിയാണെന്നും ഗാലക്സോൺ കമ്പനിക്ക് യോഗ്യതയില്ലെന്നും അക്കേസിയ പ്രതിനിധികൾ ആരോപിച്ചു.
കെൽട്രോണ്‍ ഓപ്പൺ ടെന്‍ഡർ വിളിക്കാറില്ല. മുന്‍കൂട്ടി നിശ്ചയിച്ച, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് കരാര്‍ നൽകാറുള്ളത്. 2013 ൽ തിരുവനന്തപുരം നഗരത്തിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിലും ക്രമക്കേടുണ്ട്. 10 ലക്ഷം രൂപ വിലയുള്ള ക്യാമറകൾ 30 ലക്ഷം രൂപ വരെ ഈടാക്കി. സിംസ് പദ്ധതി നടപ്പിലാക്കിയ ഗാലക്സോൺ കമ്പനി തങ്ങളോട് ചോദിച്ചാണ് സാങ്കേതിക സംശയങ്ങൾ തീര്‍ത്തിരുന്നതെന്നും അക്കേസിയ പ്രതിനിധികള്‍ ആരോപിച്ചു
കെൽട്രോണിന്റെ എല്ലാ ഇടപാടുകളിലും ക്രമക്കേടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.