ജോലിയില്ലാതായതോടെ മാനസിക വിഷമവും സാമ്പത്തിക ബാധ്യതയും: ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും സന്തോഷ് ജോലി ചെയ്യുന്ന ബസ് നഷ്ടം ഭയന്ന് നിരത്തിലിറക്കിയിരുന്നില്ല.

Update: 2020-06-08 03:29 GMT
Advertising

കോഴിക്കോട് കക്കോടിയില്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചോയിബസാര്‍ സ്വദേശി കീഴൂര്‍ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ബസ് ഓടാത്തതിനാല്‍ സന്തോഷ് മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കോട്ടുപാടത്തു നിന്നും മാനാഞ്ചിറയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന സന്തോഷിനെ ബസ് നിര്‍ത്തിയിടുന്ന ഷെഡിനടുത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക് ഡൌണ്‍ തുടങ്ങിയത് മുതല്‍ ജോലിയില്ലാതായതോടെ സന്തോഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും സന്തോഷ് ജോലി ചെയ്യുന്ന ബസ് നഷ്ടം ഭയന്ന് നിരത്തിലിറക്കിയിരുന്നില്ല. ലക്ഷങ്ങളുടെ കടബാധ്യതയും സന്തോഷിനുണ്ടായിരുന്നു.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തില്‍ എലത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

Full View
Tags:    

Similar News