പൂന്തുറയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: ആര്യനാടും കടകംപള്ളിയിലും പേട്ടയിലും ആശങ്ക

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പുതുതായി 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 77 ഉം പൂന്തുറയില്‍

Update: 2020-07-10 02:07 GMT
Advertising

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പുതുതായി 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 77 ഉം പൂന്തുറയില്‍. ഇതിനകം സൂപ്രര്‍ സ്പ്രെഡ് സംഭവിച്ച പൂന്തുറയില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് മൂന്ന് ദിവസം കൊണ്ട് 217 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പൂന്തുറയില്‍ മാത്രം 77 കേസുകള്‍. സമീപപ്രദേശങ്ങളായ അമ്പലത്തറ, പാച്ചല്ലൂര്‍, വള്ളക്കടവ് മേഖലകളിലും സമ്പര്‍ക്ക രോഗികള്‍. ഓരോ വീട്ടിലും രണ്ടില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന തീരമേഖലയില്‍ വയോജനങ്ങള്‍ക്കായി വേണ്ടി വന്നാല്‍ പ്രത്യേക സൌകര്യം ഒരുക്കും.

പ്രദേശത്തെ ജനങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തും. ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചു. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്‍റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിട്ടുണ്ട്. നഗരത്തിലെ കടകംപള്ളി, പേട്ട മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരത്തിന് പുറത്ത് ആര്യനാടും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്.

Tags:    

Similar News