സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസിന്‍റെ മൊഴി

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും റമീസ് നല്‍കിയ മൊഴിയിലുണ്ട്

Update: 2020-10-27 06:06 GMT
Advertising

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദാവൂദ് അല്‍ അറബി എന്ന വ്യവസായ പ്രമുഖനാണെന്ന് കെ.ടി റമീസിന്‍റെ മൊഴി. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം റമീസ് പറയുന്നത്. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്ത ത ലഭിച്ചിട്ടില്ല.

തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്ന കാര്യം ശിവശങ്കറിനറിനോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴിയും പുറത്ത് വന്നു. വിദേശത്ത് നിന്നും സ്വര്‍ണ്ണം നയതന്ത്രബാഗേജിലൂടെ അയച്ചത് ദാവൂദ് അല്‍ അറബി എന്നയാളാണെന്നാണ് റമീസ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. 12 തവണ ഇയാള്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലുള്ള ഷാഫി, ഷമീര്‍ എന്നിവര്‍ക്ക് ദാവൂദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഇവരെല്ലാം ചേര്‍ന്നാണ് സ്വര്‍ണം നല്‍കിയതെന്നും റമീസ് മൊഴിയില്‍ പറയുന്നുണ്ട്. ഫൈസല്‍ ഫരീദ് അടക്കം നാല് പേരും വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. യു എ ഇ പൗരനായ വ്യവസായിക്ക് നിരവധി ബന്ധങ്ങൾ ഉണ്ടെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് ഇയാള്‍ എത്തിയിരുന്നതായും മൊഴിയുണ്ട്. ‌ എന്നാല്‍ ഇയാളെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നുണ്ട്. പേരിന്‍റെ കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള റിബിന്‍സിനെ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. റബിന്‍സിനും സ്വര്‍ണക്കടത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. അതേസമയം വരവിൽ കവിഞ്ഞ പണം സംബന്ധിച്ചിരുന്നുവെന്ന് ശിവശങ്കറിനോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നു. ഇതറിഞ്ഞ ശേഷമാണ് വേണുഗോപാലിനെ ശിവശങ്കരന്‍ പരിചയപ്പെടുത്തിയത്.

കമ്മീഷൻ ഇടപാടുകളെ കുറിച്ച് ശിവശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കോൺസുലേറ്റുമായി ബദ്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചും ശിവശങ്കരന് സൂചന നല്‍കിയിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

Full View

അതേസമയം തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കോണ്‍സുലേറ്റിലെ ഉദ്യോഗത്തിന്‍റെ മറവിലുള്ള കമ്മീഷന്‍ ഇടപാട് സൂക്ഷിച്ചുവേണമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.

Full View
Tags:    

Similar News