Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടികയറുന്നത്. ഭക്തർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനം അനുവദിക്കും.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി. എൻ. മഹേഷാണ് നട തുറക്കുന്നത്. മാളികപ്പുറം മേൽ ശാന്തി പി. എം. മുരളിക്ക് താക്കോലും ഭസ്‌മവും നൽകി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും.
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്ന് ശബരിമലയിലെത്തും. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ നടന്നു. ഇന്ന് വൈകിട്ടോടെ നിയുക്ത മാളികപ്പുറം മേൽശാന്തിയോടൊപ്പം പതിനെട്ടാംപടി ചവിട്ടും. തുടർന്ന് മേൽശാന്തിയായി ചുമതലയേൽക്കും.