വൈദ്യുതി മോഷ്ടാക്കള്‍ സജീവം; പിഴയിനത്തില്‍ ഈടാക്കിയത് രണ്ട് കോടി 29 ലക്ഷം
വൈദ്യുതി മോഷണത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്
കോവിഡ് കാലത്തും വൈദ്യുതി മോഷ്ടാക്കള്‍ സജീവം. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. വൈദ്യുതി മോഷണത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്.
വൈദ്യുത ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 148 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയില്‍ 35, കാസര്‍കോട് 27, എറണാകുളം 22, കോഴിക്കോട് 14 എന്നിങ്ങനെയാണ് കണക്ക്. പിഴ ചുമത്തിയത്. 2 കോടി 29 ലക്ഷത്തി മുപ്പത്തി അയ്യായിരത്തി 435 രൂപയും.
വീടു നിര്‍മാണ സമയത്ത് തന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത നിലയില്‍ ചുമരുകള്‍ക്കുള്ളിലാണ് വൈദ്യുതി ചോര്‍ത്താനുള്ള കുതന്ത്രം.
വൈദ്യുതി മീറ്ററില്‍ എത്തുന്നതിനു മുന്‍പ് ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നവരും മീറ്റര്‍ കവര്‍ ഇളക്കി മാറ്റി വൈദ്യുതി മോഷ്ടിക്കുന്നവരുമുണ്ട്. വരും ദിവസങ്ങളിലും പരിശാധന കര്‍ശനമാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം.