മീഡിയവണ്‍ മഹാപഞ്ചായത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു
ആറ് ജില്ലകളിൽ നിന്നുള്ള 9 പഞ്ചായത്തുകളാണ് അവാർഡിനർഹരായത്
വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെ കണ്ടെത്താന്‍ മീഡിയവണ്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിന്‍റെ അവാർഡുകൾ വിതരണം ചെയ്തു. ആറ് ജില്ലകളിൽ നിന്നുള്ള 9 പഞ്ചായത്തുകളാണ് അവാർഡിനർഹരായത്.
പാലക്കാട് പൂക്കോട്ട്ക്കാവ് പഞ്ചായത്ത്, തൃശ്ശൂർ പെരിഞ്ഞനം പഞ്ചായത്ത്, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, മാങ്ങാട്ടിടം, പേരാവൂര്‍, വയനാട് ജില്ലയിലെ മേപ്പാടി, നൂല്‍പ്പുഴ കാസര്‍കോഡ് ജില്ലയിലെ ബേഡഡുക്ക , കൊല്ലം ജില്ലയിലെ നെടുമ്പന എന്നീ പഞ്ചായത്തുകളാണ് വിവിധ മേഖലകളിൽ അവാർഡിനർഹരായത്. പൂക്കോട്ട്ക്കാവ് പഞ്ചായത്തിനും പെരിഞ്ഞനം പഞ്ചായത്തിനുമുള്ള അവാർഡുകൾ മന്ത്രി കെ. കൃഷ്ണൻകുട്ടി വിതരണം ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, മാങ്ങാട്ടിടം, പേരാവൂര്‍, വയനാട് ജില്ലയിലെ മേപ്പാടി, നൂല്‍പ്പുഴ കാസര്‍കോട് ജില്ലയിലെ ബേദഡുക്ക എന്നീ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകൾ മന്ത്രി കടന്നപ്പളളി രാമചന്ദ്രനാണ് വിതരണം ചെയ്തത്. മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ ആദരിക്കാനുളള മീഡിയവണിന്‍റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയില്‍ അവാര്‍ഡിനർഹമായ നെടുമ്പന പഞ്ചായത്തിനുള്ള അവാര്‍ഡ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നാസറുദ്ദീന്‍ ഏറ്റുവാങ്ങി. ജല സംരക്ഷണത്തിനും മികച്ച കുടിവെള്ള പദ്ധതികള്‍ക്കുമായാണ് നെടുമ്പന പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടത്. പരിപാടിയുടെ സ്പോണ്‍സറായ കൈരളി ജ്വല്ലേഴ്സ് എം.ഡി എം. നാദിര്‍ഷ മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും ചടങ്ങില്‍ സംബന്ധിച്ചു. കൈരളി ജ്വല്ലേഴ്സ്, സണ്‍ സെന്‍സ് സോളാർ, പീപ്പിൾസ് ഫൌണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു മീഡിയവണ്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.