ബിനീഷ് കോടിയേരി നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ഇ.ഡി

തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് , കാർ പാലസ് , കെകെ ഗ്രാനൈറ്റ്സ് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്

Update: 2020-11-04 07:26 GMT
Advertising

ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നു. തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് , കാർ പാലസ് , കെകെ ഗ്രാനൈറ്റ്സ് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡുണ്ട്. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്‍റെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.

അതേസമയം ബിനീഷ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ബംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയ അറിയിച്ചു .കഴിഞ്ഞ ദിവസം ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ബിനീഷിനെ ബംഗളൂരു ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്. അന്വേഷണസംഘം ബിനീഷിന്‍റെ വീട്ടില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.

Full View
Tags:    

Similar News