സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയ സംഭവം; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു

Update: 2020-11-03 01:18 GMT
Advertising

സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കടുവയെ ഇട്ടിരുന്ന കൂടിന്‍റെ കമ്പി പഴകിയതായിരുന്നുവെന്നും മന്ത്രി. വയനാട് ടൈഗര്‍ റെസ്‌ക്യൂ സെന്‍ററിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കടുവയെ അവിടേയ്ക്ക് മാറ്റും.

നെയ്യാർ സഫാരി പാർക്കിൽ നിന്ന് കടുവ ചാടിയ സംഭവം ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നത്. വനം മന്ത്രി കെ.രാജു പാർക്ക് സന്ദർശിച്ചു. കടുവയ്ക്ക് നിലവില്‍ അവശത മാത്രമാണുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മന്ത്രി. ജീവനക്കാർക്ക് വീഴ്ച വന്നോയെന്ന് പരിശോധിക്കും.

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയെ വെടിവച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

Tags:    

Similar News