വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സി.പി.ഐ സംസ്ഥാന കൗൺസിൽ പ്രമേയം

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രമേയത്തിൽ പറയുന്നു

Update: 2020-11-06 02:12 GMT
Advertising

വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സി.പി.ഐ സംസ്ഥാന കൗൺസിൽ പ്രമേയം. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രമേയത്തിൽ പറയുന്നു. എന്നാൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയ്ക്കും തണ്ടർബോൾട്ട് സേന യ്ക്കൂമെത്തിരെ രൂക്ഷമായ വിമർശനമാണ് സിപിഐ യോഗങ്ങളിൽ ഉണ്ടായത്. മാവോയിസ്റ്റുകളെ എല്ലാം വെടിവച്ചു കൊല്ലുക എന്നതിനോടു യോജിക്കാന്‍ കഴിയില്ല. സുശക്തമായ പോലീസ് സംവിധാനം ഉള്ള കേരളത്തിൽ തണ്ടർബോൾട്ട് എന്ന പേരിൽ സേന അനാവശ്യമെന്നും സി.പി.ഐ എക്സിക്യൂട്ടീവ് പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട് . വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണങ്ങളെ തള്ളുന്നത് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണങ്ങള്‍ ഗൌരവത്തോടെ നടക്കുന്നില്ല എന്നതാണ് സി.പി.ഐ പ്രമേയത്തിലെ മറ്റൊരു വിമര്‍ശനം. മാസങ്ങളോളം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വരാത്തത് ശരിയായ നടപടിയില്ല. ഇക്കാര്യത്തില്‍ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News