കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രമാക്കാത്തതിനെതിരെ പ്രതിഷേധം ശക്തം
വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലാത്തത് ചൂണ്ടിക്കാണിച്ചാണ് എംബാർക്കേഷൻ കേന്ദ്രം അനുവദിക്കാത്തത്
കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രമാക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലാത്തത് ചൂണ്ടിക്കാണിച്ചാണ് എംബാർക്കേഷൻ കേന്ദ്രം അനുവദിക്കാത്തത്. കാലവർഷം കഴിഞ്ഞിട്ടും വലിയ വിമാനത്തിന് അനുമതി നൽകാത്ത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടിക്കെതിരെയും പ്രതിഷേധമുണ്ട്. കരിപ്പൂർ വിമാനത്താവളെത്തിനെതിരെയുള്ള നീക്കങ്ങളുടെ ഭാഗമാണ് നടപടിയെടിയെന്നാണ് വിമർശനം.
ഇന്ത്യയിലെ 10 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് പകരം നെടുമ്പാശ്ശേരിയെയാണ് ഇത്തവണ ഹജ്ജ് പുറപ്പെടല് കേന്ദ്രമാക്കി നിശ്ചിയിച്ചത്. കരിപ്പൂരിനുണ്ടായ വിമാനാപകടത്തിന് ശേഷം വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്ത നടപടിയാണ് കരിപ്പൂരിന് വിനയായത്. കാലവര്‍ഷം കഴിയുന്നതുവരെ വിലക്കെന്നായിരുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലവര്‍ഷം കഴിഞ്ഞിട്ടും വിലക്ക് മാറ്റിയില്ല. വലിയ വിമാനങ്ങള്‍ക്ക് വിലക്കിന് പിന്നാലെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കൂടി നഷട്മായതോടെ കരിപ്പൂരിന്‍റെ വികസനം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.
സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരില്‍ 90 ശതമാനവും മലബാറില്‍ നിന്നാണ്. 3000 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹജ്ജ് ഹൌസും കരിപ്പൂരിലുണ്ട്. കോവിഡ് കാലത്ത് ഹജ്ജ് യാത്രക്കാരെ ഏറെ ഉപകാരപ്രദമാവുമായിരുന്ന കേന്ദ്രമാണ് കേന്ദ്ര നിലപാട് മൂലം അടച്ചിടേണ്ടിവരുന്നത്. കരിപ്പൂരിലെ ഹജ്ജ് പുറപ്പെടല് കേന്ദ്രമാക്കി മാറ്റണമെന്നാവശ്യപ്പെട്ട മലബാറിലെ എം.പിമാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുള്ള സംഘനകളും കേന്ദ്രത്തിനെ സമീപ്പിച്ചിട്ടുണ്ട്.