ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൌജന്യ മെസ് സൌകര്യം നിര്‍ത്തലാക്കി

കോവിഡിനെ തുടര്‍ന്ന് ദേവസ്വം സബ്സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Update: 2020-11-18 02:23 GMT
Advertising

ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൌജന്യ മെസ് സൌകര്യം നിര്‍ത്തലാക്കി. കോവിഡിനെ തുടര്‍ന്ന് ദേവസ്വം സബ്സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ 2011 മുതല്‍ പൊലീസിന്‍റെ സൌജന്യ മെസിന് സര്‍ക്കാര്‍ നേരിട്ടാണ് സബ്സിഡി നല്‍കിയിരുന്നത്.

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തിരിച്ചടിയായാണ് സൌജന്യ മെസ് സൌകര്യം നിര്‍ത്തലാക്കിയത്. കോവിഡ് സാഹചര്യങ്ങള്‍ കാരണം ഇത്തവണ ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിച്ചിരുന്ന മെസ് സബ്സിഡി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെസ് ഓഫീസര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, മണിയാര്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന സൌജന്യ മെസാണ് നിര്‍ത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങളുടെ കയ്യില്‍ നിന്ന് തന്നെ ഈടാക്കും.

എന്നാല്‍ 2011 മുതല്‍ 2019 വരെ സര്‍ക്കാര്‍ നേരിട്ടാണ് പൊലീസ് മെസിനുള്ള സബ്സിഡി നല്‍കി വന്നിരുന്നത്. 2011ല്‍ ആദ്യമായി ഇത് അനുവദിച്ചപ്പോള്‍ 85 ലക്ഷം രൂപയായിരുന്നു സബ്സിഡി. 2019 ല്‍ ഇത് ഒരു കോടിയിലധകമായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സബ്സിഡിയുണ്ടെന്നിരിക്കെ കോവിഡിന്‍റെ പേരില്‍ സൌജന്യ മെസ് സൌകര്യം നിര്‍ത്തലാക്കിയ നടപടി പൊലീസുകാര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

Full View
Tags:    

Similar News