തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു

Update: 2020-11-20 05:37 GMT
Advertising

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ ഹരജിയിൽ പറയുന്നു. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ശിവശങ്കര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലേക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍‌ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതെന്നണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്നാണ്. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണെന്നുമായിരുന്നു ശിവശങ്കര്‍ പറഞ്ഞത്.

Tags:    

Similar News