വനം വകുപ്പും ദേവസ്വം ബോർഡും തമ്മില്‍ തര്‍ക്കം; വല്ലഭന്‍റെ കൊമ്പ് മുറിക്കല്‍ അനിശ്ചിതത്വത്തിൽ
കൊമ്പിന്‍റെ നീളവും ഭാരവും കാരണമുള്ള ദുരിതം മൂലം ദേവസ്വം ബോർഡ് വനം വകുപ്പിന് അപേക്ഷ നൽകുകയും കൊമ്പുമുറിക്കാനുള്ള അനുമതിയും വാങ്ങിയിരുന്നു
തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വല്ലഭനെന്ന ആനയുടെ കൊമ്പ് മുറിക്കൽ അനിശ്ചിതത്വത്തിൽ ആയി.വനം വകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കമാണ് ആനയുടെ കൊമ്പുമുറിയ്ക്കാതിരിക്കാനുള്ള കാരണം.
കൊമ്പിന്‍റെ നീളവും ഭാരവും കാരണമുള്ള ദുരിതം മൂലം ദേവസ്വം ബോർഡ് വനം വകുപ്പിന് അപേക്ഷ നൽകുകയും കൊമ്പുമുറിക്കാനുള്ള അനുമതിയും വാങ്ങിയിരുന്നു. എന്നാൽ ഇന്നലെ ആനയുടെ അടുത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊമ്പ് ക്രമപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ജോലിയെന്ന് വ്യക്തമാക്കി. കൊമ്പ് മുറിയ്ക്കാൻ കഴിയില്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ ദേവസ്വം അധികൃതരെ അറിയിച്ചു.
ഒടുവിൽ ദേവസ്വം ബോർഡ് അധികൃതർ സംഭവം ചൂണ്ടി കാണിച്ചു ദേവസ്വം കമിഷണർക്ക് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു. ആനയുടെ കൊമ്പ് മുറിയ്ക്കാൻ അനുമതി പ്രത്യേകം വാങ്ങണമെന്നും പുതിയ കാര്യമാണെന്ന് ദേവസ്വം അധികൃതരും വ്യക്തമാക്കി.