സ്വപ്നയുടെ വിദേശ യാത്രകളെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം നടത്തും
വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ തീരുമാനം
സ്വപ്ന സുരേഷിന്‍റെ വിദേശ യാത്രകളെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം നടത്തും. വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.
സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദ രേഖയിൽ ശിവശങ്കരൻ ഒപ്പം യുഎയിൽ പോയത്, മുഖ്യമന്ത്രിക്ക് വേണ്ടി ധനസമാഹരണം നടത്താൻ വേണ്ടിയാണെന്ന് മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു എന്നാണ് പറയുന്നത്. എന്നാൽ അന്വേഷണത്തിന് ഒരുഘട്ടത്തിലും ഇഡി വിദേശ യാത്രകളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല . അന്വേഷിക്കാത്ത കാര്യത്തെക്കുറിച്ച് പരാമർശം നടത്തിയത് എന്തെങ്കിലും മറച്ചുവെക്കാൻ ആണോ എന്നാണ് ഇ.ഡി യുടെ സംശയം. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വിദേശ യാത്രകളും ആയി ബന്ധപ്പെട്ട നടത്താനാണ് തീരുമാനം. ഇതിനു വേണ്ടിയാണ് സ്വപ്നയുടെ മൊഴി വീണ്ടും സ്വീകരിക്കാൻ തീരുമാനിച്ചത്. ഈ ആവശ്യമുന്നയിച്ച് കോടതിയിൽ അടുത്തദിവസം തന്നെ അപേക്ഷ നൽകും. അതേസമയം യം ശബ്ദരേഖ പുറത്ത് വന്നത് കേസ് അട്ടിമറിക്കാൻ ആണോ എന്ന് ഇഡി സംശയിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ഇഡി റിപ്പോർട്ട് കൈമാറും.
അതേസമയം മുഖ്യമന്ത്രിയുടെ യുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. സി.എം രവീന്ദ്രൻ കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. നിരീക്ഷണ കാലയളവ് കഴിയുന്ന മുറയ്ക്ക് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ലൈഫ് മിഷൻ കോഴ ഇടപാടിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഒന്നും ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.