ഗുരുവായൂര്‍ ഏകാദശി ഇന്ന്; 5000 പേര്‍ക്ക് ദര്‍ശനാനുമതി

വരി നിൽക്കാതെ തൊഴാൻ നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പ്രവേശന അനുമതി ഉണ്ടാകും

Update: 2020-11-25 02:11 GMT
Advertising

ഇന്ന് ഗുരുവായൂർ ഏകാദശി. ക്ഷേത്രത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഏകാദശി ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണമുള്ളതിനാൽ അയ്യായിരം പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്.

അനേക ലക്ഷം ഭക്തർ വ്രതമനുഷ്ഠിച്ച് പ്രാർത്ഥനയിൽ മുഴുകുന്ന ഗുരുവായൂരിൽ ഇക്കുറി 5000 പേർക്കാണ് ദർശനാനുമതി നൽകിയിട്ടുള്ളത് . വരി നിൽക്കാതെ തൊഴാൻ നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പ്രവേശന അനുമതി ഉണ്ടാകും.എന്നാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല .ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് സമീപം നിന്ന് തൊഴാൻ കഴിയുമെങ്കിലും നിയന്ത്രണമുണ്ടാകും. രാവിലെ നടന്ന കാഴ്ച ശീവേലിക്ക് ക്ഷേത്ര അടിയന്തരക്കാർ ഉൾപ്പടെ മേളത്തിന് 15 വാദ്യക്കാരും ഒരാനയും മാത്രമാണ് ഉണ്ടായിരുന്നത്.

സാധാരണ മൂന്ന് ആനയും പഞ്ചവാദ്യവുമാണുണ്ടാകുന്ന പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിലും ഒരാന മാത്രമാണ് ഉണ്ടായത്. ചെണ്ടയിൽ വലം തല കൊട്ടിയായിരുന്നു അകമ്പടി. വ്രത വിഭവ പ്രസാദ ഊട്ടും ഈ വർഷമില്ല. ദ്വാദശി ദിനമായ നാളെ രാവിലെ ഒമ്പതിന് ക്ഷേത്രനട അടക്കും. പിന്നീട് വൈകീട്ട് നാലരക്കേ തുറക്കൂ.

Full View
Tags:    

Similar News