കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി

Update: 2020-11-25 06:41 GMT
Advertising

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

2007-ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷൻ ഗോൾഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കാനായി കമ്പനി രജിസ്ട്രാറിൽ നിന്ന് എസ്.ഐ.ടി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിക്ഷേപകരുടെയും ഉടമകളുടെയും ബാങ്ക് സ്റ്റേറ്റ്മെന്‍റും എസ്.ഐ.ടി പരിശോധിച്ചിരുന്നു.

Full View
Tags:    

Similar News