അവസാന നിമിഷം ശിവശങ്കറിന്‍റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകം എന്താണ്? കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം

എന്ത് തെളിവ് ശേഖരിക്കാനാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് അന്വേഷണം സംഘം വിശദീകരിക്കണം. കസ്റ്റഡി അപേക്ഷയില്‍ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ കസ്റ്റംസ് ആവർത്തിക്കുകയാണെന്നും കോടതി വിമർശിച്ചു

Update: 2020-11-25 07:31 GMT
Advertising

സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം. അവസാന നിമിഷം ശിവശങ്കറിന്‍റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകം എന്തെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കസ്റ്റംസിനോട് ചോദിച്ചു. എന്ത് തെളിവ് ശേഖരിക്കാനാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് അന്വേഷണം സംഘം വിശദീകരിക്കണം.

കസ്റ്റഡി അപേക്ഷയില്‍ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ കസ്റ്റംസ് ആവർത്തിക്കുകയാണെന്നും കോടതി വിമർശിച്ചു. പത്ത് ദിവസം കസ്റ്റംസ് ശിവശങ്കരനെ കസ്റ്റിഡിയില്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.

അതേസമയം സ്വർണക്കടത്ത് കേസില്‍ കൂടുതൽ പ്രതികള്‍ക്ക് മേല്‍ കൊഫെപോസ ചുമത്താന്‍ കേന്ദ്രത്തിന്‍റെ അനുമതി. സരിത്ത്, കെ.ടി.റമീസ്, എഎം.ജലാൽ, മുഹമ്മദ്‌ ഷാഫി എന്നിവരുടെ മേലാണ് പുതുതായി കൊഫെപോസ ചുമത്തുക. ഡോളർ കടത്ത് കേസില്‍ സ്വപ്ന,സരിത്ത് എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.5 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൺ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് വെള്ളിയാഴ്ച ഹാജരാവാൻ ഇഡി നോട്ടീസ് നൽകി.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് നേരിട്ട് അറിവുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളും മറ്റ് മൊഴികളും കസ്റ്റംസ് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്‍റെ ആവശ്യം. 10 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നാല് തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്.

Full View
Tags:    

Similar News