ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ശബരിമലയില്‍ ജാഗ്രത; സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം

ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി

Update: 2020-11-27 02:03 GMT
Advertising

ശബരിമലയിൽ ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ, സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്ക് പിപി ഇ കിറ്റ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേർക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്തർക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന ജീവനക്കാർക്ക് തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.

ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഭണ്ഡാരം താൽക്കാലികമായി അടച്ചു. പൊലീസ് മെസ്സിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Full View
Tags:    

Similar News