കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട്
ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ നിയോഗിച്ച കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്
കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ നിയോഗിച്ച കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. നിലവിലെ അസോസിയേഷന്‍ പിരിച്ച് വിട്ട് സംഘടന പുനസംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരാതികള്‍ അന്വേഷിക്കാനായി ജില്ലാ സ്പോട്സ് കൌണ്‍സില്‍ നിയോഗിച്ച മൂന്നംഘ കമ്മറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. 18 കളരികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അസോസിയേഷന്‍ സെക്രട്ടറി രേഖാമൂലം അറിയിച്ചത്. എന്നാല്‍ മൂന്ന് കളരികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാര്‍ക്ക് 26 കളരികളും 750 ലേറെ കളരി വിദ്യാര്‍ഥികളും ഉണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന അസോസിയെഷനിലെ മൂന്ന് കളരികളും പരാതിക്കാരുടെ 26 കളരികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിലവിലെ അസോസിയേഷന്‍ പിരിട്ട് വിട്ട് സംഘടന പുനസംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.