സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു
കഴിഞ്ഞ ആഴ്ച്ച 8.31 വരെ താഴ്ന്ന നിരക്ക് ഇന്നലെ 10.13 ആയി ഉയർന്നു
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നിരിക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. കഴിഞ്ഞ ആഴ്ച്ച 8.31 വരെ താഴ്ന്ന നിരക്ക് ഇന്നലെ 10.13 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനൊപ്പം മരണ നിരക്കും കഴിഞ്ഞ ഒരാഴ്ചക്കിടെ വർദ്ധിച്ചു.
ഈ മാസം ഏഴാം തിയതി 8.31 ആയി കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 10.13 ആയാണ് വർദ്ധിച്ചത്. ഒരാഴ്ചക്കിടെ 3 തവണയാണ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനം കടക്കുന്നത്. ഡിസംബറിന്‍റെ ആദ്യവാരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 എങ്കിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 205 പേരാണ്.ഒമ്പതാം തീയതി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 35 ആണ്.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നിരക്കുകകൾ ഇനിയും കൂടാനാണ് സാധ്യത. കൊട്ടിക്കലാശത്തിലും വോട്ടിംഗിലും സാമൂഹിക അകലം ഉൾപ്പടെ പാലിക്കാതെ ഇരുന്നതതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്