യുവനടിയെ അപമാനിച്ച സംഭവം; പ്രതികൾ മാളിൽ കയറിയത് കോവിഡ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ

സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു

Update: 2020-12-19 04:44 GMT
Advertising

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച കേസിലെ പ്രതികള്‍ മാളിൽ കയറിയത് മൊബൈല്‍ നമ്പർ നൽകാതെ. മറ്റൊരാള്‍ക്കൊപ്പമെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ ഉള്ളില്‍ കടന്നത്. മെട്രോ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ये भी पà¥�ें- കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞു

മെട്രോ ട്രെയിൻ വഴി ലുലു മാളിലെത്തിയ പ്രതികൾ പ്രവേശന കവാടത്തിൽ പേര് വിവരങ്ങൾ നൽകാതെയാണ് മാളിൽ പ്രവേശിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾ തിരിച്ച് പോയതും മെട്രോ റെയിൽ വഴിയാണ്. മെട്രോയിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. മുട്ടം ഭാഗത്തേക്കാണ് പ്രതികൾ മടങ്ങിയത്. മുട്ടം മെട്രോ സ്റ്റേഷന്‍റെ പുറത്തുള്ള സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ മാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നുവെങ്കിലും പ്രതികൾ മാസ്ക് വച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളിൽവച്ച് ഉപദ്രവിച്ച വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാർ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും, ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സ്വമേധയാ കേസെടുത്ത പൊലീസ് ഇന്നലെ നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വനിതാകമ്മീഷനും സംഭവത്തിൽ കേസെടുത്തിരുന്നു.

Full View
Tags:    

Similar News