ന്യായാധിപൻ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

വിധിയിൽ അഭിമാനവും സന്തോഷവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വർഗീസ് പി. തോമസ് പറഞ്ഞു

Update: 2020-12-23 07:30 GMT
Advertising

ന്യായാധിപൻ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചുവെന്നായിരുന്നു ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ പ്രതികരണം. വിധിയിൽ അഭിമാനവും സന്തോഷവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വർഗീസ് പി. തോമസ് പറഞ്ഞു. നീതി ലഭിച്ചെന്ന് അഭയയുടെ സഹോദരനും പ്രതികരിച്ചു.

മൂന്ന് പതിറ്റാണ്ട് കാലത്തെ നിയമപോരാട്ടം വിജയംകണ്ടിരിക്കുന്നു. അഭയക്ക് 100 ശതമാനവും നീതി ലഭിച്ചു. ഏറെ സന്തോഷമുണ്ടെന്നും ആക്ഷൻ കൗൺസിൽ കൺവീനറായിരുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു. കോടതി ന്യായമായ ശിക്ഷ വിധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വർഗീസ് പി. തോമസിന്‍റെ പ്രതികരണം.

തടവ് ഒരു ദിവസമാണെങ്കിലും അത് നീതിയാണ്. ഇത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണെന്ന് അഭയയുടെ സഹോദരൻ ബിജു തോമസ് പറഞ്ഞു.

Full View
Tags:    

Similar News