മീഡിയവൺ എഡിറ്റർ: 'ദേശാഭിമാനി' വാർത്ത സത്യ വിരുദ്ധം
രാജീവ് ദേവരാജാണ് മീഡിയാവൺ എഡിറ്റർ
'മീഡിയവൺ എഡിറ്ററായി യാസീൻ അശ്റഫിനെ നിയമിച്ചു' എന്ന ഇന്നത്തെ (23 മാർച്ച് 2021) 'ദേശാഭിമാനി' ദിനപത്രത്തിലെ വാർത്ത വാസ്തവ വിരുദ്ധമാണെന്ന് മീഡിയവൺ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ റോഷൻ കക്കാട്ട് അറിയിച്ചു.
മീഡിയവൺ ചാനലിന്റെ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ (എം.ബി.എൽ) മാനേജിംഗ് ഡയറക്ടറാണ് ഡോ. യാസീൻ അശ്റഫ്. അദ്ദേഹം ആ പദവിയിൽ തന്നെ തുടരുന്നു. രാജീവ് ദേവരാജാണ് മീഡിയവൺ എഡിറ്റർ. അദ്ദേഹം ആ പദവിയിലും തുടരുന്നു. ഈ നാട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ വാർത്ത മറ്റൊരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്നത് അങ്ങേയറ്റം വിചിത്രമായ കാര്യമാണ്.
വാർത്ത തയാറാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ വിളിച്ച് അന്വേഷിച്ച് വ്യക്തത വരുത്തുകയെന്ന മാധ്യമ പ്രവർത്തനത്തിന്റെ പ്രാഥമിക തത്വം ലംഘിക്കുന്നതാണ് 'ദേശാഭിമാനി' വാർത്ത.