13 കാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

ഡോക്ടർ കെ. ഗിരീഷിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്

Update: 2023-04-27 08:36 GMT
A clinical psychologist was sentenced to seven years in prison and fined Rs
AddThis Website Tools
Advertising

തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. ഡോക്ടർ കെ. ഗിരീഷിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

കൗൺസിലിംഗിന് എത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഗിരീഷ്. മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിങ്ങിനെത്തിയ 13 കാരനെയാണ് ഇയാള്‍ പല തവണ പീഡിപ്പിച്ചത്. തുടര്‍ന്നാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി സുദർശനൻ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ചിരിക്കുന്നത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News