എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്.

Update: 2024-09-17 03:04 GMT
Mpox confirmed in India
AddThis Website Tools
Advertising

മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ എം പോക്‌സ് ആണോയെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളൂ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News