ഇടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം
കൊച്ചി: ഇടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. ഒഡീഷ സ്വദേശികളായ കൃഷ്ണൻ, ഗുരു, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇടായാർ വ്യവസായ മേഖലയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തിനാൽ ഈ കമ്പനി അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. സെപ്തംബർ മൂന്നിനാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുക്കർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം.
പൊട്ടിത്തെറിയുണ്ടായ സ്ഥാപനത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി. സ്ഥാപനം പ്രവർത്തിക്കുന്നത് മാനദണ്ഡം പാലിക്കാതയാണെന്ന് ഇവർ ആരോപിച്ചു. അപകടമുണ്ടായി ഇത്രയും നേരമായിട്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയില്ല. കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.