കോട്ടക്കൽ കോഴിച്ചെനയിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒരു വയസുകാരി മരിച്ചു
കുഞ്ഞിനെ വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു
Update: 2024-09-15 10:46 GMT
കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.
വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.