ബസ് യാത്രക്കിടെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

യാത്രക്കിടെ ബസിൽ നിന്നും തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്

Update: 2023-10-18 14:30 GMT
student, tragic end, electric post, traveling, bus, latest malayalam news, വിദ്യാർത്ഥി, ദാരുണാന്ത്യം, ഇലക്ട്രിക് പോസ്റ്റ്, യാത്ര, ബസ്, ഏറ്റവും പുതിയ മലയാളം വാർത്ത,
AddThis Website Tools
Advertising

കാസർകോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. യാത്രക്കിടെ ബസിൽ നിന്നും തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മന്നിപ്പാടി സ്വദേശി മൻവിത് (15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.


കാസർകോട് കറന്തക്കാട് ആയിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടം സംഭവിച്ച ഉടനെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News